പെരുവന്താനം പഞ്ചായത്തില്‍ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് പദ്ധതി് തുടങ്ങി
ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് പദ്ധതിക്ക് പെരുവന്താനം പഞ്ചായത്തില്‍ തുടക്കമായി. ഹരിതകര്‍മ സേനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തില്‍ കെല്‍ട്രോണിന്റെ സാങ്കേതിക പിന്തുണയോടെ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹരിതമിത്രം. ഹരിതകര്‍മ സേനാ പ്രസിഡന്റ് നിര്‍മ്മല ദേവിക്ക് ക്യുആര്‍ കോഡ് കൈമാറി പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യഘട്ടമായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ക്യുആര്‍ കോഡ് പതിക്കല്‍ ആരംഭിച്ചു.
ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം മുഖേന ഹരിത കര്‍മ സേനയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ എത്രയെന്നും അവ എങ്ങനെ സംസ്‌കരിക്കുന്നുവെന്നുമുള്ള വിവരങ്ങള്‍ ഇനി മൊബൈല്‍ ഫോണിലൂടെ അറിയാന്‍ കഴിയും. ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്ട് അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ ബൈജു ഇ. ആര്‍., താന്‍സി വി., സാലിക്കുട്ടി ജോസഫ്, നിജിനി ഷംസുദ്ദീന്‍, ഷീബ ബിനോയ്, ഗ്രേസി ജോസ്, സുരേഷ് എം. സി., എബിന്‍ വര്‍ക്കി, പ്രഭാവതി ബാബു, സിജി എബ്രഹാം, പഞ്ചായത്ത് സെക്രട്ടറി വിനോദ് ബി., പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ. എസ.് പൊന്നമ്മ, വി. ഇ. ഒ. ത്യാഗരാജന്‍ ടി., ഹരിത കര്‍മസേന സെക്രട്ടറി പ്രഘല്‍ഫ വിനോദ്, ഹരിതകര്‍മസേനാ ട്രെയിനര്‍ പ്രിയ, കെല്‍ട്രോണ്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം;
ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പെരുവന്താനം പഞ്ചായത്ത് തല പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുന്നു.