വനം വന്യജീവി വാരാഘോഷംസമാപനം ഇന്ന്
വനം വന്യജീവി വാരാഘോഷത്തിന്റെ സമാപനസമ്മേളനം ശനിയാഴ്ച വൈകിട്ട് മൂന്നിന് കുമളി ഹോളിഡേ ഹോം ഓഡിറ്റോറിയത്തില്‍ വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയാവും. സാംസ്‌കാരിക വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. വാഴൂര്‍ സോമന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തും.
സ്‌കൂള്‍ കോളേജ് തലത്തില്‍ സംഘടിപ്പിച്ച ക്വിസ്, പ്രസംഗ മത്സരങ്ങളുടെ സംസ്ഥാനതല മത്സരങ്ങള്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ശനിയാഴ്ച നടക്കും. സമാപന സമ്മേളനത്തിന് മുന്നോടിയായി ഉച്ചയ്ക്ക് ഒരു മണിക്ക് കുമളി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ നിന്നും ജനബോധന റാലി സംഘടിപ്പിക്കും. എല്ലാ വന്യജീവി സങ്കേതങ്ങളിലും മൃഗശാലകളിലും ഇന്ന് (ഒക്ടോബര്‍ എട്ട്) പ്രവേശനം സൗജന്യമായിരിക്കും.