തെങ്ങിന് മുകളില് കയറി ഇരുന്ന് കരാറുകാരന്റെ ഭീഷണി
തിരുവനന്തപുരം: തെങ്ങിന് മുകളില് കയറി ഇരുന്ന് കരാറുകാരന്റെ ഭീഷണി. പാലിയോട് സ്വദേശി സുരേഷാണ് ഭീഷണി മുഴക്കിയത്.
കരാര്‍ ഏറ്റെടുത്ത് വീടുപണി പൂര്‍ത്തിയാക്കിയിട്ടും ഉടമ പണം നല്‍കുന്നിലെന്ന് ആരോപിച്ചാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പണം ലഭിക്കാതെ തെങ്ങില്‍ നിന്ന് ഇറങ്ങില്ലെന്നായിരുന്നു ഇയാളുടെ ഭീഷണി.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. രാവിലെ 9.30-ഓടെയാണ് സുരേഷ് തെങ്ങിന് മുകളില് കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കുടിശികയായ 5 ലക്ഷം രൂപയാണ് ഉടമ നല്‍കാനുള്ളത്. പൈസ ചോദിച്ചപ്പോള്‍ അവര്‍ പൊലീസിനോട് പരാതി പറയുകയും തന്നെ പൊലീസിനെ വിട്ട് ചീത്ത വിളിപ്പിക്കുകയുമാണ് ചെയ്തതെന്നും ഇയാള്‍ പറയുന്നു.
ഗുണ്ടകളെ വിട്ട് തന്നെ അക്രമിക്കുമെന്ന ഭയത്തിലാണ് തെങ്ങിന് മുകളില് കയറി ഇരിക്കുന്നത്. പണം ലഭിക്കാതെ തെങ്ങില്‍ നിന്ന് ഇറങ്ങില്ലെന്നും സുരേഷ് പറഞ്ഞു. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അതിനിടെ സുരേഷിന്റെ ആരോപണം വിജയന് നിഷേധിച്ചു.