പ്രധാന വാര്‍ത്തകള്‍
പാറമടയില്‍ കരിങ്കല്ലുമായി വന്ന ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
തൊടുപുഴ: അഞ്ചിരി ഇഞ്ചിയാനിയിലെ പാറമടയില്‍ കരിങ്കല്ലുമായി വന്ന ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു.വാഹനത്തില്‍ ഡ്രൈവറില്ലാതിരുന്നതിനാല് അപകടമൊഴിവായി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഇഞ്ചിയാനിയില്‍ പ്രവര്‍ത്തിക്കുന്ന മരിയ ഗ്രാനൈറ്റ്സിന്റെ പാറമടയിലെ താഴ്ചയിലേക്ക് ലോറി മറിഞ്ഞത്. ലോറി പൂര്‍ണമായി തകര്‍ന്നു. സമീപം മറ്റ് വാഹനങ്ങളില്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.