Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വെറും 1200 രൂപ; ഗോവയിലെ അവധിക്കാല വസതി വാടകയ്ക്ക് നൽകി യുവരാജ് സിംഗ്



ലോകമെമ്പാടുമുള്ള തന്‍റെ ആരാധകർക്കായി ഗോവയിലെ തൻ്റെ വീട് വാടകയ്ക്ക് നല്‍കി യുവരാജ് സിംഗ്. ഗോവയിലെ തന്‍റെ അവധിക്കാല വസതിയാണ് അദ്ദേഹം വാടകയ്ക്ക് നൽകിയത്. ഓൺലൈൻ റെന്‍റൽ സൈറ്റിലൂടെ ആര്‍ക്കും കാസാ സിങ് എന്ന യുവരാജിന്‍റെ അവധിക്കാല വസതിയിൽ താമസിക്കാം. ഗോവയിലെ ചപ്പോര നദിയുടെ തീരത്താണ് യുവരാജിന്‍റെ വീട് സ്ഥിതി ചെയ്യുന്നത്. നദിയുടെ അഴിമുഖത്തിനടുത്ത് കടൽ കാണാൻ കഴിയുന്ന തരത്തിൽ കുന്നിൻ മുകളിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീട്ടിൽ നിന്ന്, താഴെ ഗോവയുടെ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാൻ കഴിയും. കടൽക്കാഴ്ചകളും കാണാം. വെള്ള, നീല നിറങ്ങൾക്ക് ഊന്നൽ നൽകി നിർമ്മിച്ച വീട്ടിൽ നഗരത്തിന്‍റെ തിരക്കുകളിൽ നിന്ന് മാറി, സ്വകാര്യത ഉറപ്പാക്കി അവധിക്കാലം സമാധാനത്തോടെ ചെലവഴിക്കാൻ കഴിയുമെന്ന് യുവരാജ് പറയുന്നു.

ദിവാർ ദ്വീപിലെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ ഒരു ഇ-ബൈക്ക് സാഹസിക പര്യടനത്തിനും ക്യൂറേറ്റ് ചെയ്‌ത ബെസ്‌പോക്ക് ഭക്ഷണം ആസ്വദിക്കാനും യുവരാജ് പറയുന്നു. ആറ് പേരടങ്ങുന്ന സംഘത്തിന് വീട് ബുക്ക് ചെയ്യാം. ഒരു രാത്രി ചെലവഴിക്കാൻ 1,200 രൂപയാണ് നൽകേണ്ടത്. ചെക്ക് ഇൻ ചെയ്ത് വീട്ടിൽ പ്രവേശിച്ചാൽ, യുവരാജ് സിംഗ് സ്വാഗതം ചെയ്യാൻ കാത്തിരിപ്പുണ്ടാകും. വെർച്വൽ റിയാലിറ്റി ടെക്നോളജി ഉപയോഗിച്ച് യുവരാജിനെ കാണാനാകും. 

വീടിന്‍റെ ഡെക്കിൽ ഇരുന്ന് ഗോവയിലെ സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാം. താമസക്കാർക്ക് ഉപയോഗിക്കാൻ വീട്ടുമുറ്റത്ത് ഒരു നീന്തൽക്കുളവുമുണ്ട്. കുളത്തിൽ മുങ്ങി സൺഡൗണർ ഡെക്കിൽ നിന്ന് സൂര്യാസ്തമയം ആസ്വദിക്കാൻ മറക്കരുതെന്ന് യുവരാജ് സിംഗ് തന്നെ പറയുന്നു. ഈ അനുഭവം അതിശയകരമായിരിക്കുമെന്നും അദ്ദേഹം തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!