ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട വ്യക്തിയാണ് പ്രഭുലാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്‍ക്കും പ്രഭുലാലിന്റെ മുഖം മറക്കാനാകില്ല.


അപൂര്‍വ്വരോഗത്തിനെതിരെ പോരാടി ജീവിച്ച പ്രഭുലാല്‍ പ്രസന്നന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങുമ്ബോള്‍ ജീവിച്ചു കൊതിതീര്‍ന്നിട്ടില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് മലയാളികള്‍ ഇന്ന് ഓര്‍ക്കുന്നത്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് പ്രഭുലാല്‍. മുഖത്തിന്റെ മുക്കാല്‍ ഭാഗവും ഒരു ചെവിയും നെഞ്ചും കറുത്ത മറുകിനാല്‍ മൂടുകയും മറ്റ് ചില രോഗാവസ്ഥയും കാരണം ചികിത്സയിലായിരുന്നു
മാലിഗ്നന്‍റ് മെലോമ എന്ന സ്‌കിന്‍ കാന്‍സര്‍ ആയിരുന്നു പ്രഭുലാലിനെ ബാധിച്ചത്. ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിപൂര്‍വം നേരിട്ട ഇദ്ദേഹം മലയാളികള്‍ക്കിടയില്‍ ഏറെ പരിചിതനാണ്. വലതുതോളിലുണ്ടായ മുഴ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടുന്നതിനിടെയായിരുന്നു മരണം. ജന്മനാ ശരീരത്തില്‍ കാണപ്പെട്ട വലിയ മറുക് പ്രഭുലാല്‍ വഴരുമ്ബോള്‍ കൂടെ വളരുകയായിരുന്നു. എങ്കിലും തളരാതെ മുന്നോട്ട് പോയി. അതിനിടയിലാണ് ക്യാന്‍സര്‍ രോഗ ലക്ഷണങ്ങളും കണ്ട് തുടങ്ങിയത്. വലത് തോളിലുണ്ടായ മുഴ പഴുത്തതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് കാന്‍സര്‍ കണ്ടെത്തിയത്.
വണ്ടാനം മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി മൂന്ന് സര്‍ജറികള്‍ ചെയ്തിരുന്നു. എങ്കിലും മുഴ പുറത്തേക്ക് വരികയും വലതുകൈയുടെ സ്വാധീനം നഷ്ടപ്പെടുകയുമായിരുന്നു. എം.വി.ആര്‍ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നടത്തിയ പരിശോധനകളിലാണ് മാലിഗ്‌നന്റ് മെലോമ എന്ന അപകടകാരിയായ സ്‌കിന്‍ കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്.
സിനിമയില്‍ അഭിനയിക്കാനുള്ള അവസരം പ്രഭുലാലിന് വന്ന് ചേര്‍ന്നിരുന്നു. പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയാണ് പ്രഭുലാല്‍. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പ്രഭുലാല്‍ പ്രസന്നന്‍ പങ്കാളിയായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്‍ക്കും പ്രഭുലാലിന്റെ മുഖം മറക്കാനാകില്ല
ദിവസങ്ങളായി ഒരു നാടിനെ മുഴുവന്‍ വിറപ്പിച്ച കടുവ ഇന്നലെ രാത്രിയോടെയാണ് കെണിയില്‍ കുടുങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇതിന്റെ ഇടത് കണ്ണിന് തിമിരം ബാധിച്ചതായി കണ്ടെത്തിയത്. തുറന്നുവിടാന്‍ പറ്റുന്ന ആരോഗ്യനിലയിലല്ല കടുവ എന്നും വനംവകുപ്പ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. കാഴ്ചശക്തി കുറഞ്ഞതിനാല്‍ സ്വാഭാവിക ഇരതേടല്‍ സാധ്യമല്ലാത്ത സാഹചര്യത്തിലാണ് പ്രത്യേക ശുശ്രൂഷ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കണ്ണിന് കാഴ്ച ശക്തി ഇല്ലാത്തത് കാരണമാണ് കടുവ നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം. അതിനാല്‍ വീണ്ടും കാട്ടില്‍ തുറന്നുവിട്ടാല്‍ ഇത് ജനവാസകേന്ദ്രത്തിലേക്ക് തിരിച്ചെത്താനും മൃഗങ്ങളെയോ മനുഷ്യരെയോ ആക്രമിക്കാനും സാധ്യതയുണ്ട്. അതിനാല്‍ വയനാട്ടിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.
ദിവസങ്ങളായി രാജമലയില്‍ കറങ്ങിനടന്ന് ഭീതി സൃഷ്ടിക്കുകയായിരുന്നു ഈ കടുവ. ഇതിനിടെ പശുക്കളെ കൊല്ലുകയും മറ്റ് മൃഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് വെച്ച കെണിയില്‍ ഇന്നലെ രാത്രിയാണ് ഇത് കുടുങ്ങിയത്.