പ്രധാന വാര്‍ത്തകള്‍
അശ്ലീല ദൃശ്യം കാണിച്ചയാൾ അറസ്റ്റിൽ
കട്ടപ്പന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ദൃശ്യങ്ങൾ കാട്ടിയ കേസിൽ ഗൃഹനാഥൻ അറസ്റ്റിൽ .
കട്ടപ്പന തെങ്ങു വിള വീട്ടിൽ ജോസഫ് (63) ആണ് പിടിയിലായത്.
ഇയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സംഗീത പഠനത്തിന് എത്തിയ പതിനേഴുകാരിയോടാണ് മോശമായി പെരുമാറിയത്.
സംഗീത അധ്യാപിക എത്തുന്നതിനു മുൻപ് കുട്ടിയുടെ അടുത്തെത്തിയ ഇയാൾ അശ്ലീല ദൃശ്യങ്ങൾ കാട്ടിയെന്നാണ് കേസ്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിടിക്കൂടിയ ജോസഫിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.