പ്രധാന വാര്‍ത്തകള്‍
ദേശീയ ഗെയിംസിൽ വനിതാ ഫെന്‍സിങ്ങില്‍ കേരളത്തിന് സ്വര്‍ണം
അഹമ്മദാബാദ്: 2022 ലെ ദേശീയ ഗെയിംസിൽ കേരളം മൂന്നാം സ്വർണം നേടി. വനിതകളുടെ വ്യക്തിഗത ഫെൻസിംഗ് ഇനത്തിൽ കേരളത്തിന്‍റെ രാധിക പ്രകാശാണ് സ്വർണം നേടിയത്. ഫോയില്‍ വിഭാഗത്തില്‍ മത്സരിച്ച രാധിക ഫൈനലില്‍ മണിപ്പൂരിന്റെ അനിതാ ദേവിയെ കീഴടക്കി.
15-12 എന്ന സ്കോറിനായിരുന്നു രാധികയുടെ ജയം. ഇന്ന് കേരളത്തിന്‍റെ രണ്ടാമത്തെ സ്വർണ മെഡൽ കൂടിയാണിത്. നേരത്തെ വനിതകളുടെ 4×100 മീറ്ററിൽ കേരളം സ്വർണം നേടിയിരുന്നു. ഫെൻസിംഗിൽ കേരളത്തിന്‍റെ രണ്ടാമത്തെ മെഡൽ കൂടിയാണിത്.
നേരത്തെ വനിതകളുടെ വ്യക്തിഗത സാബെര്‍ വിഭാഗത്തിൽ കേരളത്തിനായി ജോസ്‌ന ക്രിസ്റ്റി ജോസ് വെങ്കല മെഡൽ നേടിയിരുന്നു.