പ്രധാന വാര്‍ത്തകള്‍
യുപിഎസ്‌സി പരീക്ഷാവിവരങ്ങൾ അറിയാന്‍ ഔദ്യോഗിക ആപ്പ് പുറത്തിറക്കി
ന്യൂഡൽഹി: യുപിഎസ്‌സി പരീക്ഷകളെക്കുറിച്ചും റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ലഭ്യമാക്കുന്നതിനായി ആപ്പ് പുറത്തിറക്കി. ‘യുപിഎസ്‌സി-ഒഫീഷ്യൽ ആപ്പ്’ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. എന്നാൽ പരീക്ഷയ്ക്കുള്ള അപേക്ഷകൾ ആപ്പ് വഴി സമർപ്പിക്കാൻ സാധ്യമല്ലെന്ന് കമ്മിഷൻ അറിയിച്ചു.
പരീക്ഷകളും റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരിടത്ത് ലഭിക്കാൻ ആളുകളെ സഹായിക്കുന്നതിനാണ്, യുപിഎസ്‌സി മൊബൈൽ ആപ്പ് പുറത്തിറക്കിയത്. യുപിഎസി ഔദ്യോഗിക വെബ്‌സൈറ്റിൽ ഇതേ കുറിച്ചുള്ള അറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്.