ഡല്‍ഹിയില്‍ സംഘടിപ്പിച്ച തല്‍ സൈനിക് ക്യാമ്ബില്‍ താരമായി തൊടുപുഴ ന്യൂമാന്‍ കോളജിലെ ജോര്‍ജ് ഹെന്‍ട്രി.
തൊടുപുഴ: എന്‍.സി.സി ദേശീയതലത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച തല്‍ സൈനിക് ക്യാമ്ബില്‍ താരമായി തൊടുപുഴ ന്യൂമാന്‍ കോളജിലെ ജോര്‍ജ് ഹെന്‍ട്രി.
മൂന്നാംവര്‍ഷ ബി.കോം ബിരുദ വിദ്യാര്‍ഥിയും എന്‍.സി.സി അണ്ടര്‍ ഓഫിസറുമാണ്.
എന്‍.സി.സി കരസേന വിഭാഗത്തിെന്റ ക്യാമ്ബില്‍ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് ജോര്‍ജ് മികച്ച നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യയിലെ 17 ഡയറക്ടറേറ്റുകളില്നിന്നുള്ള ടീമുകള്‍ മാറ്റുരച്ച മത്സരങ്ങളില്‍ ജോര്‍ജ് ഹെന്‍ട്രി വ്യക്തിഗത ഫയറിങ്, സീനിയര്‍ ഡിവിഷന് ഫയറിങ് എന്നീ വിഭാഗത്തില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കി.
കോഴിക്കോട് എന്‍.സി.സി ഗ്രൂപ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ഇന്റര്ഗ്രൂപ് തല്‍ സൈനിക് ക്യാമ്ബിലും കാഡറ്റ് മെഡല്‍ കരസ്ഥമാക്കിയിരുന്നു. 2665 കാഡറ്റുകളുള്ള 18 കേരള ബറ്റാലിയനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരില്‍ ഒരാളാണ് ജോര്‍ജ്.
മികച്ച നേട്ടം കൈവരിച്ച ജോര്‍ജിനെ കോളജ് മാനേജര്‍ റവ. ഡോ. പയസ് മലേക്കണ്ടത്തില്‍, 18 കേരള ബറ്റാലിയന് കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ വീരേന്ദ്ര ധത്ത്വാലിയ, പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ്, അസോ. എന്‍.സി.സി ഓഫിസര്‍ ക്യാപ്റ്റന്‍ പ്രജീഷ് സി.മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാജു എബ്രഹാം, ബര്‍സാര്‍ എബ്രഹാം നിരവതിനാല് എന്നിവര്‍ അഭിനന്ദിച്ചു. കലയന്താനി വെള്ളാപ്പള്ളി ഹെന്‍ട്രി ജോര്‍ജ്-ശാലിനി ദമ്ബതികളുടെ ഇളയ മകനാണ്.