പ്രധാന വാര്‍ത്തകള്‍
സണ്‍ഡേ സ്‌കൂള്‍ അധ്യാപക പഠന ക്യാമ്പ്


ഉപ്പുതറ: സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ഉപ്പുതറ സഭാ ജില്ലാ സണ്‍ഡേസ്‌കൂള്‍ അധ്യാപക പഠന ക്യാമ്പ് 01-10-2022 ൽ നടക്കും. ഉപ്പുതറ സെന്റ് ആന്‍ഡ്രൂസ് സി.എസ്.ഐ പള്ളിയില്‍ രാവിലെ 9.30ന് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്യും. ഉപ്പുതറ സഭാ ജില്ലാ ചെയര്‍മാന്‍ ഫാ. കെ.എ. ലൂക്കോസ് അധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ വാളകം ഇവാഞ്ചലിക്കല്‍ സഭാ വികാരി ഫാ. സി.പി. മാര്‍ക്കോസ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. മഹായിവടക സണ്‍ഡേ സ്‌കൂള്‍ ജനറല്‍ സെക്രട്ടറി ഫാ. ജോബി ബേബി, ഫാ. ബിനോയ് മാത്യു എന്നിവര്‍ പങ്കെടുക്കും.