പ്രധാന വാര്‍ത്തകള്‍
കട്ടപ്പന നഗരസഭയുടെയും വയോമിത്രം പദ്ധതിയുടെയും ആഭിമുഖ്യത്തിൽ “വർണ്ണപകിട്ട് 2022” എന്ന പേരിൽ വയോജന സംഗമവും കലാവിരുന്നും സംഘടിപ്പിക്കും.


കട്ടപ്പന നഗരസഭയുടെയും വയോമിത്രം പദ്ധതിയുടെയും ആഭിമുഖ്യത്തിൽ “വർണ്ണപകിട്ട് 2022” എന്ന പേരിൽ വയോജന സംഗമവും കലാവിരുന്നും സംഘടിപ്പിക്കും. ശനിയാഴ്ച്ച ( 1/10/ 2022 )രാവിലെ 10 മണിമുതൽ കട്ടപ്പന നഗരസഭാ ഹാളിൽ വച്ച് നടക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടം, സെക്രട്ടറി വി. പ്രകാശ്കുമാർ , ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ ഏലിയാമ്മ കുര്യാക്കോസ്, വയോമിത്രം കോർഡിനേറ്റർ ഷിന്റോ ജോസഫ് എന്നിവർ അറിയിച്ചു .ഗാന്ധി ജയന്തിയുടെ ഭാഗമായി ഞായറാഴ്ച്ച നഗരസഭാ സ്റ്റേഡിയവും, പുതിയ ബസ് സ്റ്റാൻഡും ശുചീകരിക്കുമെന്നും വൈസ് ചെയർമാൻ വ്യക്തമാക്കി…