ക്ഷയരോഗ നിർമാർജ്ജന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.


വണ്ടൻമേട് : പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ എഴുപത്തിരണ്ടാം പിറന്നാൾ ദിനമായ സെപ്റ്റബർ പതിനേഴാം തിയതി മുതൽ ഗാന്ധി ജയന്തി ദിനം വരെ ബിജെപിയുടെ നേത്യത്വത്തിൽ നടത്തുന്ന സേവാ പാക്ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്ഷയ രോഗ നിർമ്മാർജ്ജന യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്യാമ്പയിൻ വണ്ടൻമേട് എൻഎസ്എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗം ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു.
പുറ്റടി സി എച്ച് എസ് മെഡിക്കൽ ഓഫീസർ ഡോക്ടർ ഷിനു നൈനാൻ (എംബിബിഎസ് ,എംഡി പാത്തോളജി ) ക്ലാസ് നയിച്ചു.
2025 ഓടുകൂടി ഇന്ത്യയിൽ നിന്നും ക്ഷയരോഗം പൂർണമായി നിർമാർജനം ചെയ്യുക എന്ന കേന്ദ്രസർക്കാരിന്റെ പരിശ്രമത്തിന് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സേവാഭാക്ഷികത്തിന്റെ ഭാഗമായി ബിജെപി ക്ഷയരോഗ നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിക്കുന്നത്. ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന യജ്ഞത്തിന്റെ ബുക്ക് ലെറ്റുകളും നോട്ടീസുകളും പരിപാടിയിൽ വിതരണം ചെയ്തു.
ബിജെപി വണ്ടൻമേട് മണ്ഡലം പ്രസിഡന്റ് സജി വട്ടപ്പുറ സ്വാഗതം ആശംസിച്ചു വണ്ടൻമേട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.ജി.പി. രാജൻ മുഖ്യപ്രഭാക്ഷണം നടത്തി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ചന്ദ്രൻ പനയ്ക്കൻ , മനോജ് രാധാകൃഷ്ണൻ , വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ റ്റി രാജലിംഗം, ഒ. ബി.സി മോർച്ച ജില്ലാ സെക്രട്ടറി സിജു കെ എസ് , യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻ അഡ്വക്കറ്റ് സുജിത്ത് ശശി തുടങ്ങിയവർ സംസാരിച്ചു.