Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വനവിഭവങ്ങൾ കടത്താൻ ഇടനിലക്കാർ; ആദിവാസി സഹകരണ സംഘങ്ങൾ പ്രതിസന്ധിയിൽ



ചെറുതോണി: പുറത്തുനിന്നുള്ള ഇടനിലക്കാര്‍ ഹൈറേഞ്ചില്‍നിന്ന് വനവിഭവങ്ങള്‍ കടത്തുന്നത് വര്‍ധിച്ചതോടെ ഇവയുടെ വിപണനത്തിനായി രൂപംനല്‍കിയ ആദിവാസി സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയില്‍.

ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ വ​ന​വി​ഭ​വ​ങ്ങ​ളാ​ണ്​ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ​ത്തു​ന്ന​തി​ന്​ മു​മ്ബ്​ ആ​ദി​വാ​സി​ക​ളി​ല്‍​നി​ന്ന്​ ഇ​ട​നി​ല​ക്കാ​ര്‍ നേ​രി​ട്ട്​ വാ​ങ്ങു​ന്ന​ത്. ഇ​തു​മൂ​ലം മി​ക്ക സം​ഘ​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ട​ല്‍ ഭീ​ഷ​ണി​യി​ലാ​ണ്.

വ​നം വ​കു​പ്പി‍െന്‍റ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ആ​ദി​വാ​സി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഓ​രോ സം​ഘ​ത്തി‍െന്‍റ​യും പ​രി​ധി​യി​ലെ വ​ന​വി​ഭ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌​ അ​ത​ത്​ സം​ഘ​ത്തി​ല്‍​ത​ന്നെ കൊ​ടു​ക്ക​ണ​മെ​ന്നാ​ണ്​ നി​യ​മം. ഇ​തി​നാ​യി വ​നം വ​കു​പ്പ്​ ആ​ദി​വാ​സി​ക​ള്‍​ക്ക്​ പ്ര​​ത്യേ​ക തി​രി​ച്ച​റി​യി​ല്‍ കാ​ര്‍​ഡും ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, പു​റ​ത്തു​നി​ന്ന്​ എ​ത്തു​ന്ന ഇ​ട​നി​ല​ക്കാ​ര്‍ നി​യ​മം ലം​ഘി​ച്ച്‌ സം​ഘ​ത്തി​ല്‍​നി​ന്ന്​ ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടി​യ വി​ല ന​ല്‍​കി ആ​ദി​വാ​സി​ക​ളി​ല്‍​നി​ന്ന്​ വ​ന​വി​ഭ​വ​ങ്ങ​ള്‍ വാ​ങ്ങി വ​ന്‍​കി​ട​ക്കാ​ര്‍​ക്ക്​ മ​റി​ച്ചു​വി​ല്‍​ക്കു​ക​യാ​ണ്. ഇ​താ​ണ്​ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ നി​ല​നി​ല്‍​പി​ന്​ ഭീ​ഷ​ണി​യാ​കു​ന്ന​ത്. ആ​ദി​വാ​സി​ക​ളി​ല്‍​നി​ന്ന്​ വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ജി​ല്ല ആ​സ്ഥാ​ന​മു​ള്‍​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ല്‍ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ല്‍, ത​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ​ത്തി​ക്കു​ന്ന വ​ന​വി​ഭ​വ​ങ്ങ​ള്‍​ക്ക്​ അ​വ​യു​ടെ മൂ​ല്യ​ത്തി​ന്​ അ​നു​സൃ​ത​മാ​യി വി​ല ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​ ആ​ദി​വാ​സി​ക​ള്‍ പ​റ​യു​ന്നു. ഇ​താ​ണ്​ ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​ന്​ വ​ഴി​യൊ​രു​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ വി​ല ല​ഭി​ക്കു​മെ​ന്നാ​കു​മ്ബോ​ള്‍ പ​ല​രും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ഒ​ഴി​വാ​ക്കി ഇ​ട​നി​ല​ക്കാ​ര്‍​ക്ക്​ വി​ല്‍​ക്കാ​ന്‍ ത​യാ​റാ​കു​ക​യാ​ണ്. വ​ന​ത്തി​ല്‍​നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന ഗു​ണ​മേ​ന്മ​യു​ള്ള തേ​ന്‍, കു​ന്തി​രി​ക്കം, ഇ​ഞ്ച, വ​ഴ​ന​പ്പു തു​ട​ങ്ങി​യ വ​ന​വി​ഭ​വ​ങ്ങ​ള്‍ ഇ​ട​നി​ല​ക്കാ​ര്‍ വ​ഴി കൊ​ടു​ത്താ​ല്‍ ഇ​ര​ട്ടി വി​ല വ​രെ കി​ട്ടു​ന്നു​ണ്ട്. ഇ​ട​നി​ല​ക്കാ​ര്‍ ഇ​ത്​ സം​സ്ഥാ​ന​ത്തി​ന​ക​ത്ത് മാ​ത്ര​മ​ല്ല വി​ദേ​ശ​ത്തേ​ക്കും വ​ന്‍​തോ​തി​ല്‍ ക​യ​റ്റി​യ​യ​ക്കു​ന്നു. വ​ന​ത്തി​നു​ള്ളി​ല്‍​നി​ന്ന്​ കൊ​ണ്ടു​വ​രു​ന്ന പ​ച്ച​മ​രു​ന്നു​ക​ള്‍​ക്കും ന​ല്ല വി​ല​യാ​ണ്. അ​ള​വും തൂ​ക്ക​വും കൃ​ത്യ​മാ​യി നോ​ക്കി ഇ​ര​ട്ടി വി​ല ന​ല്‍​കി​യാ​ണ് ഇ​ട​നി​ല​ക്കാ​ര്‍ വ​ന​വി​ഭ​വ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!