ഞായറാഴ്ച പ്രവർത്തി ദിനം. ക്രൈസ്തവരോട് ഉള്ള വെല്ലുവിളി കത്തോലിക്കാ കോൺഗ്രസ്


ഞായറാഴ്ച സ്കൂളുകൾക്ക് പ്രവർത്തി ദിനമായി പ്രഖ്യാപിച്ച സർക്കാർ നടപടിയിൽ അതിശക്തമായി പ്രതിഷേധിക്കുന്നതായി കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതാ സമിതി അറിയിച്ചു. വിദൂര ഗ്രാമപ്രദേശങ്ങളിൽ നിന്നും ഉൾപ്പെടെയുള്ള കുട്ടികളുടെ യാത്ര ക്ലേശങ്ങളും പരിമിതികളും പോലും കണക്കിലെടുക്കാതെ ഒൿടോബർ രണ്ടാം തീയതി ഞായറാഴ്ച കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും സ്കൂളുകളിൽ എത്തിച്ചേർന്ന പഠനാനന്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് സർക്കാർ നിലപാട് കേരളത്തിലെ ക്രൈസ്തവ മാത്രമല്ല സാധാരണക്കാരോടും ഉള്ള വെല്ലുവിളിയാണെന്ന്പ്രസിഡണ്ട് ജോർജ് കോയിക്കന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ക്രൈസ്തവ സമൂഹത്തിന് ദിവ്യബലിയർപ്പണത്തിനും കുട്ടികളുടെ വിശ്വാസ പരിശീലന ക്ലാസുകൾ നടത്തുന്നതിനും കടപ്പെട്ടിരിക്കുന്ന ദിവസമാണ് ഞായറാഴ്ചകൾ അന്നേദിവസം സ്കൂളുകൾ പ്രവർത്തി ദിനമാക്കുന്നത് വിശ്വാസ സമൂഹത്തിന്റെ കടുത്ത പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ മതപരമായ ആവശ്യങ്ങൾ പരിഗണിക്കാതെ ഇത്തരം തീരുമാനങ്ങൾ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുന്നത് ആരെയോ തൃപ്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമായി കാണേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥരുടെയും അതിന് അനുമതി നൽകുന്ന സർക്കാരിന്റെയും നടപടികൾക്കു പിന്നിൽ ഹിഡൻ അജണ്ട ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുമ്പും ഫയൽ തീർപ്പാക്കൽ നടപടികളുടെ പേരിൽ ഉൾപ്പെടെ പല ഞായറാഴ്ച ദിവസങ്ങളും പ്രവർത്തി ദിവസങ്ങൾ ആക്കിയപ്പോൾ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പൊതുജനത്തിന്റെ ഈ പ്രതിഷേധം കണക്കിലെടുക്കാതെ വീണ്ടും വീണ്ടും അതേ നിലപാടുമായി സർക്കാർ മുന്നോട്ടുപോകുന്നത് ക്രൈസ്തവസമൂഹത്തെ നേരിട്ട് വെല്ലുവിളിക്കുന്നതിന് തുല്യമാണ്. മതേതരത്വത്തിന്റെ വക്താക്കൾ എന്ന് അവകാശപ്പെടുന്നവർ തന്നെ രാജ്യത്തെ ഭരണഘടന അനുവദിക്കുന്ന മതാനുഷ്ഠാനങ്ങൾ ബോധപൂർവ്വം തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു രാഷ്ട്രപിതാവിന്റെ ജന്മദിനാഘോഷങ്ങൾ വിവാദത്തിലും പ്രതിഷേധത്തിലും മുക്കി ശോഭ കെടുത്താൻ ശ്രമിക്കുന്നവർ ആരുടെ താൽപര്യങ്ങളാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത് എന്ന് വ്യക്തമാക്കണം. യോഗത്തിൽ രൂപതാ പ്രസിഡണ്ട് ജോർജ്ജ് കോയിക്കൽ, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ഡയറക്ടർ ഫാദർ ഫ്രാൻസിസ് ഇടവക കണ്ടം, ട്രഷറർ ബേബി കോടക്കല്ലിൽ വൈസ് പ്രസിഡണ്ടുമാരായ ജോസഫ് കുര്യൻ ഏറമ്പടം, വി റ്റി തോമസ്, കുഞ്ഞമ്മ ചെറിയാൻ സെക്രട്ടറി അഡ്വക്കേറ്റ് മാത്യു ജോൺ, മാത്യൂസ് അഗസ്റ്റിൻ വനിതാ കൗൺസിൽ ഗ്ലോബൽ കോഡിനേറ്റർ ആഗ്നസ് ബേബി യൂത്ത് കൗൺസിൽ കോഡിനേറ്റർ ആദർശ് മാത്യു സണ്ണി കരിവേലിക്കൽ തോമസ് ചാണ്ടി തേവർപറമ്പിൽ ജോസ് തോമസ് ഒഴുകയിൽ, ഷാജി കുന്നുംപുറം, ടോമി ഇളംതുരുത്തിയിൽ ബെന്നി മൂക്കിലിക്കാട്, അഗസ്റ്റിൻ പരത്തിനാൽ, റിൻസി സിബി, മിനി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.