ഒക്ടോബർ 2,ഞായർ പ്രവർത്തി ദിനം അംഗീകരിക്കില്ല; കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്


ചെറുതോണി:ഒക്ടോബർ 2 ഞായറാഴ്ച പ്രവർത്തിദിനമാക്കി മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം അംഗീകരിക്കില്ലായെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഇടുക്കി രൂപത .ഞായർ ദിനം ലോകമെമ്പാടുമുള്ള കത്തോലിക്കർ വിശുദ്ധ ദിനമായി ആചരിക്കുന്ന ദിവസമാണ്. അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും ദേവാലയത്തിൽ പോവുകയും, കുട്ടികൾ മതപഠനത്തിനായി മാറ്റി വയ്ക്കുകയും ചെയ്യുന്ന ദിവസമാണ്.ഈ ദിവസം തന്നെ സ്കൂൾ തുറന്ന് പ്രവർത്തിക്കണമെന്നും ,രക്ഷിതാക്കളെയും കുട്ടികളെയും സ്കൂളിൽ വിളിച്ച് ഒന്നര മണിക്കൂർ ക്ലാസ്സ് നടത്തണമെന്നുമുള്ള നിർദേശം തികച്ചും സംശയകരമാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആവശ്യകരവും, എല്ലാവരും മുന്നിട്ടിറങ്ങി പ്രവർത്തിക്കേണ്ടതുമാണ്. എന്നാൽ ഞായറാഴ്ച്ച തന്നെ തുടങ്ങണമെന്ന് ശാഠ്യം പിടിക്കുന്നത് അംഗീകരിക്കാനുവുന്നതല്ല. ലഹരി വിരുദ്ധ പ്രവർത്തനത്തിൻ്റെ മറവിൽ മത വിശ്വാസത്തെയും, മതസ്വാതന്ത്ര്യത്തെയും പരിഹസിക്കാനും, നിക്ഷേധിക്കുവാനുമുള്ള നിർദേശം പ്രതിഷേധകരമാണ്. സ്കൂളുകളുടെ പ്രവർത്തനത്തിലും, കുട്ടികളുടെ വിദ്യാഭ്യസ കാര്യങ്ങളിലും എപ്പോഴും സ്കൂളിൽ എത്തിച്ചേരുന്ന മാതാപിതാക്കൾക്ക് ഞായറാഴ്ച നടത്തുന്ന പരിപാടികൾ തികച്ചും അസൗകര്യം നിറഞ്ഞതുമാണ്. ലഹരി വിരുദ്ധ പരിപാടികൾ നടത്തിയെന്ന പേരിന് വേണ്ടി നടത്തുന്ന പരിപാടികളായി നടത്തുന്നതിന് മാത്രമേ ഞായർ ദിന പരിപാടികൾ ഉപകരിക്കുകയുള്ളു. വസ്തുതകൾ മനസ്സിലാക്കി തുഗ്ലക്ക് പരിഷ്കാരങ്ങൾ ഉപേക്ഷിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടത്.
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഇടുക്കി രൂപതാ ഡയറക്ടർ ഫാ.ജോർജ് തകിടിയേൽ, പ്രസിഡണ്ട് ബിനോയി മOത്തിൽ, സെക്രട്ടറി ജിജി എബ്രാഹം, എം.വി ജോർജ്കുട്ടി, സിബി വലിയമറ്റം, അജിത്ത്,
മനേഷ് സ്കറിയ, മനേഷ് ബേബി, ആനിയമ്മ ജോർജ്, ബോബി,മഞ്ജു, ഷൈനി വി.ടി തുടങ്ങിയവർ സംസാരിച്ചു.