ക്ഷേമനിധി ബോര്‍ഡ് ക്യാഷ് അവാര്‍ഡിന്അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്പ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2021-22 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു കോഴ്സുകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും, കലാകായിക സാംസ്കാരിക രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കും ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, സി.ബി.എസ്.ഇ സിലബസില്‍ 90 ശതമാനമോ അതിലധികമോ, ഐ.സി.എസ്.ഇ സിലബസില്‍ 90 ശതമാനമോ അതിലധികമോ മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷയോടൊപ്പം മാര്‍ക്ക് ഷീറ്റ്, ഗ്രേഡ് ഷീറ്റ്, അംഗത്വകാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, വിദ്യാര്‍ത്ഥിയുടെ പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ എന്നിവ ക്ഷേമനിധി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ഒക്ടോബര്‍ 15ന് മുമ്പായി ലഭിക്കണം. ഫോണ്‍: 04862 229474, 8281120739