ഇടുക്കി അഗ്രി കെയർ കമ്പനിയുടെ ഒന്നാം വാർഷിക പൊതുയോഗംവും ഷെയർ സർട്ടിഫിക്കറ്റ് വിതരണവും നടത്തി
കടപന: കേന്ദ്രസർക്കാരിന്റെ രാജ്യത്താകമാനം പതിനായിരം ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ് പി ഓ )എന്ന പേരിൽ കർഷകരുടെ കൂട്ടായ്മയിലുള്ള കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കട്ടപ്പന ബ്ലോക്കിൽ ആരംഭിച്ച ഇടുക്കി അഗ്രി കെയർ ഫെഡ് ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ (ഐ എ സി ) ഒന്നാം വാർഷിക പൊതുയോഗം കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡിലുള്ള ലയൺസ് ഹാളിൽ വച്ച് നടന്നു.ആദ്യഘട്ടത്തിൽ മുന്നൂറ് കർഷകരെ ചേർത്തുകൊണ്ടാണ് കമ്പനി രൂപീകരിച്ചിട്ടുള്ളത്.കഴിഞ്ഞ ഒരു വർഷമായി കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡിൽ ഓണാട്ടുശേരിൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്നകമ്പനിക്ക് കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ച ഇക്കുറ്റി ഷെയറിന്റെ സർട്ടിഫിക്കറ്റ് വിതരണവും ഇതോടൊപ്പം നടത്തി.
കർഷകരുടെ ഉൽപ്പാദനച്ചെലവ് കുറയ്ക്കുക ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക.കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണിയും വിലയും ലഭ്യമാക്കുക കാർഷിക മേഖലയിൽ സാങ്കേതികവിദ്യയും യന്ത്രവൽക്കരണവും നടപ്പിലാക്കുക.തുടങ്ങി ലക്ഷ്യങ്ങളാണ് കേന്ദ്രസർക്കാർ എഫ് ബി ഓ യിലൂടെ ഊന്നൽ നൽകുന്നത്.കാർഷിക ഉത്പന്നങ്ങൾ ശേഖരിക്കുന്നതിന് ഐഎസിയുടെ ഒരു കളക്ഷൻ പോയിൻറ് ഇരുപത്തിയെട്ടാം തീയതി അമ്പലക്കവലയിൽ ഉദ്ഘാടനം ചെയ്യും എന്നും കമ്പനി അധികൃതർ അറിയിച്ചു.
വാർഷിക പൊതുസമ്മേളനത്തിന്റേയും ഷെയർ സർട്ടിഫിക്കറ്റ് വിതരണത്തിന്റേയും ഉദ്ഘാടനം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ നിർവഹിച്ചു.
കമ്പനി ചെയർമാൻ റ്റി ആർ ബിനു അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ ഝാൻസി ബേബി നഗരസഭ കൗൺസിലർമാരായ തങ്കച്ചൻ പുരയിടം രജിതാ രമേശ്. സ്പൈസസ് ബോർഡ് ഫീൽഡ് ഓഫീസർ ജ്യോതിഷ് കുമാർ .ഐഎസ്സിയുടെ പ്രമോട്ടർ കമ്പനിയായ തമിഴ്നാട് ധർമ്മപുരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎഡി യുടെ പ്രോജക്ട് ഡയറക്ടർ ജൂളി കുട്ടി കുര്യൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശക്തിവേൽതുടങ്ങിയവർ സംസാരിച്ചു.ഡയറക്ടർ ബോർഡ് മെമ്പർ എം എൻ മോഹൻദാസ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.
കൂടുതൽ കർഷകരെ ഉൾപ്പെടുത്തിക്കൊണ്ട്കമ്പനിയുടെഷെയർ ഫോൾഡേഴ്സിന്റെ എണ്ണം വർദ്ധിപ്പിക്കുന്നതിന് വാർഷിക പൊതുയോഗം തീരുമാനിച്ചു.