Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മഴ മാറിയതോടെ ഇടുക്കിയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന.



തൊടുപുഴ: മഴ മാറിയതോടെ ഇടുക്കിയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന.

ഓ​ണ​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന​ത്തി​ന്​ അ​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്ന്​ നൂ​റു​ക​ണ​ക്കി​ന്​ സ​ഞ്ചാ​രി​ക​ളാ​ണ്​ ഇ​ടു​ക്കി​യി​ലേ​ക്ക് എ​ത്തി​യ​ത്. കോ​വി​ഡി​ന്ശേ​ഷം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ സ​ജീ​വ​മാ​യി വ​ന്ന​​പ്പോ​ഴാ​ണ്​ കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യ​ത്. തു​ട​ര്‍​ന്ന്​ ഉ​രു​ള്‍​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും പ​ല​യി​ട​ത്തും ദു​രി​തം​വി​ത​ച്ചു. മൂ​ന്നാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ​ല റോ​ഡു​ക​ളും ത​ക​ര്‍​ന്നു. പ​ല വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളും ഒ​റ്റ​പ്പെ​ട്ടു. ഇ​തോ​ടെ ജി​ല്ല​യി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, മ​ഴ മാ​റി​യ​തോ​ടെ ഓ​ണാ​വ​ധി​യോ​ട്​ അ​നു​ബ​ന്ധി​ച്ചും തു​ട​ര്‍​ദി​വ​സ​ങ്ങ​ളി​ലു​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ ആ​ളു​ക​ള്‍ എ​ത്തു​ക​യാ​യി​രു​ന്നു. ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​യ​ത്​ വാ​ഗ​മ​ണ്ണി​ലാ​ണ്. 19,949പേ​ര്‍ വാ​ഗ​മ​ണ്‍ മൊ​ട്ട​ക്കു​ന്നു​ക​ളും 6634 പേ​ര്‍ വാ​ഗ​മ​ണ്‍ അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കും സ​ന്ദ​ര്‍​ി​ച്ചു. ക​ഴി​ഞ്ഞ നാ​ലാം തീ​യ​തി മു​ത​ല്‍ 11 വ​രെ ജി​ല്ല​യി​ല്‍ ഡി.​ടി.​പി.​സി​യു​ടെ ഒ​മ്ബ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 54,863 പേ​ര്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. മാ​ട്ടു​പ്പെ​ട്ടി-1887, രാ​മ​ക്ക​ല്‍​മേ​ട്​ -7550, അ​രു​വി​ക്കു​ഴി- 1969- ശ്രീ​നാ​രാ​യ​ണ​പു​രം വാ​ട്ട​ര്‍​ഫാ​ള്‍​സ്​- 4387, പാ​ഞ്ചാ​ലി​മേ​ട്​- 8223, ഇ​ടു​ക്കി ഹി​ല്‍​വ്യൂ പാ​ര്‍​ക്ക്​ -2787, മൂ​ന്നാ​ര്‍ ബോ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍-1477 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഡി.​ടി.​പി.​സി​യു​ടെ മ​റ്റ്​ സെ​ന്‍റ​റു​ക​ളി​ല്‍ എ​ത്തി​യ​വ​രു​ടെ എ​ണ്ണം. സ​ഞ്ചാ​രി​ക​ള്‍ എ​ത്താ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ടൂ​റി​സം രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യാ​പാ​രി​ക​ള്‍​ക്കും ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ങ്ങ​ളെ​ല്ലാം പു​ന​രാ​രം​ഭി​ച്ചു. അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ പ്ര​ധാ​ന ഹോ​ട്ട​ലു​ക​ളി​ലും ഹോം ​സ്റ്റേ​ക​ളി​ലും ക​ന​ത്ത ബു​ക്കി​ങ്ങാ​ണ്.

താ​ര​ത​മ്യേ​ന തി​ര​ക്ക്​ കു​റ​വാ​യ രാ​മ​ക്ക​ല്‍​മേ​ട്ടി​ലും ചി​ന്ന​ക്ക​നാ​ലി​ലു​മെ​ല്ലാം താ​മ​സ സ്ഥ​ല​ത്തി​നാ​യി അ​ന്വേ​ഷ​ങ്ങ​ളെ​ത്തു​ന്നു​ണ്ട്. പൂ​ജ അ​വ​ധി ദി​ന​ങ്ങ​ള്‍​കൂ​ടി എ​ത്തു​ന്ന​തോ​ടെ വ​ന്‍ തി​ര​ക്കാ​ണ്​ മൂ​ന്നാ​റി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു​ള്ള സ​ന്ദ​ര്‍​ശ​ക​രും മൂ​ന്നാ​റി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രും മൂ​ന്നാ​റി​ല്‍ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. മാ​ട്ടു​പ്പെ​ട്ടി​യും ഇ​ര​വി​കു​ള​വു​മെ​ല്ലാം സ​ന്ദ​ര്‍​ശ​ക​ത്തി​ര​ക്കി​ന്റെ കാ​ര്യ​ത്തി​ല്‍ പ​ഴ​യ​നി​ല​യി​ലേ​ക്ക് മ​ട​ങ്ങി​ക്ക​ഴി​ഞ്ഞു. വാ​രാ​ന്ത്യ​ങ്ങ​ളി​ല്‍ വാ​ഹ​ന​ക്കു​രു​ക്കും പ​തി​വാ​യി​ട്ടു​ണ്ട്. ഹോ​ട്ട​ല്‍ മു​റി​ക​ള്‍​ക്ക്​ ബു​ക്കി​ങ് വ​ര്‍​ധി​ച്ച​തോ​ടെ ടൂ​റി​സ്റ്റ് സീ​സ​ണി​ലെ നി​ര​ക്കു​ക​ളാ​ണ് ഈ​ടാ​ക്കു​ന്ന​ത്. മു‍ന്‍​കൂ​ര്‍ ബു​ക്ക് ചെ​യ്യാ​തെ എ​ത്തി​യാ​ല്‍ മൂ​ന്നാ​റി​ല്‍ മു​റി​ക​ള്‍ ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യും കു​റ​വാ​ണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!