മയക്കുമരുന്നിനെതിരെ കേരള പോലീസിന്റെ മയക്കു മരുന്ന് ബോധവൽക്കരണ പരിപാടിയും ആന്റി നർകോട്ടിക് ക്ലബ് രുപികരണവും കട്ടപ്പനയിൽ തുടങ്ങി
കട്ടപ്പന. മയക്കുമരുന്നിനെതിരെ കേരള പോലീസിന്റെ മയക്കു മരുന്ന് ബോധവൽക്കരണ പരിപാടിയും ആന്റി നർകോട്ടിക് ക്ലബ് രുപികരണവും കട്ടപ്പനയിൽ തുടങ്ങി. കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധിയിലെ റെസിഡന്റ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടി നടത്തുന്നത്. ബോധവത്കരണ പരിപാടിയുടെ ഭാഗമായി കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡന്റ് അസ്സോസിയേഷൻ, നേതാജി റെസിഡന്റ് അസോസിയേഷൻ, ഗ്രീൻ വാലി റെസിഡന്റ് അസോസിയേഷൻ, മൈത്രി നഗർ എന്നിവിടങ്ങളിൽ ഇന്നലെ ബോധവൽക്കരണ പരിപാടിയും ആന്റി നർകോട്ടിക് ക്ലബ് രുപികരണവും നടന്നു. സംസ്‌ഥാന സർക്കാർ YODHAV” യോദ്ധാവ് എന്ന്സെ പേരിട്ടിരിക്കുന്ന ഈ ബോധവൽക്കരണ പരിപാടി കട്ടപ്പന മേഖലയിലെ 18 സ്കൂളുകളിലുംഎട്ടു കോളേജുകളിലും ഇതിനകം നടത്തിക്കഴിഞ്ഞു. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ സംസ്‌ഥാന മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും. കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡന്റ് അസോസിയേഷൻ ഹാളിൽ നടന്ന ബോധവൽക്കരണ സെമിനാർ കട്ടപ്പന പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ വിശാൽ ജോൺസൺ ഉൽഘാടനം ചെയ്തു. യോഗത്തിൽ റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ബെന്നി പുളിക്കൽ അധ്യഷത വഹിച്ചു. കട്ടപ്പന പോലീസ് എസ് ഐ എം എസ് ഷംസുദ്ദിൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ പി എം സുനിൽകുമാർപരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ റെസിഡന്റ് അസോസിയേഷൻ ഹാളുകളിൽ നടന്ന പരിപാടികളികളിൽ ശ്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഫോട്ടോ. കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡന്റ് അസോസിയേഷൻ ഹാളിൽ നടന്ന ബോധവൽക്കരണ പരിപാടി കട്ടപ്പന സി ഐ വിശാൽ ജോൺസൺ ഉൽഘാടനം ചെയ്യുന്നു.