പ്രധാന വാര്‍ത്തകള്‍
വൻകഞ്ചാവ് വേട്ട:4.50 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ


ഇടുക്കി ജില്ലയിൽ വീണ്ടും വൻകഞ്ചാവ് വേട്ട വിൽപ്പനയ്ക്കായി എത്തിച്ച 4.50 കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പെരിയസ്വാമി (68) ആണ് അറസ്റ്റിലായത് രഹസ്യ വിവരത്തെ തുടർന്ന് പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്
ഇയാൾ കഞ്ചാവ് മൊത്തമായി എത്തിച്ച് വിൽപ്പന നടത്തുന്ന ആളാണെന്നാണ് സംശയിക്കുന്നത്. ഇയാളുമായി ഇടപാടു നടത്തുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഞ്ചാവ് എവിടെ നിന്നാണ്
എത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടത്തും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.