ജയ അരിവില കിലോയ്ക്ക് കൂടിയത് 13 രൂപ


ആലപ്പുഴ: ആന്ധ്രയില്‍ നിന്നുള്ള വരവ് ഇടിഞ്ഞതോടെ ഒരുമാസത്തിനിടെ ജയ അരിവില കിലോയ്ക്ക് കൂടിയത് 13 രൂപ. ജയയ്ക്ക് 45ല്‍ നിന്ന് 58 ആയപ്പോള്‍ മീഡിയം വെള്ള അരിക്ക് 46 രൂപയായി.
വൈകാതെ അരിവില 60 രൂപയില്‍ എത്തുമെന്നാണ് ചെറുകിട വ്യാപാരികള്‍ പറയുന്നത്.
ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് വരവ് കുറഞ്ഞതോടെയാണ് അരി വിപണിയില്‍ വില ഇടിച്ചുകയറുന്നത്. റേഷന്‍ കടകളില്‍ കുത്തരി വിതരണം കുറഞ്ഞതും വില ഉയരാന്‍ കാരണമായി. പൊതുവിപണിയിലെ വില തടഞ്ഞു നിറുത്താനും റേഷനരി കരിഞ്ചന്തയിലേക്ക് ഒഴുകുന്നതു തടയാനും സിവില്‍ സപ്ളൈസ് വകുപ്പിന്റെ പ്രത്യേക സംഘം ജില്ലയില്‍ പരിശോധന ശക്തമാക്കിയെങ്കിലും ഫലപ്രദമാവുന്നില്ല. ഇറക്കുമതി കുറഞ്ഞതിനെ തുടര്‍ന്ന് വന്‍കിട വ്യാപാരികള്‍ സ്റ്റോക്കുള്ള അരിയുടെ വില കുത്തനെ കൂടുകയാണ്.
ഉണ്ടയരി വില കിലോയ്ക്ക് 43 രൂപയായി. കഴിഞ്ഞമാസം 34 രൂപയായിരുന്നു. എണ്ണ ഉത്പന്നങ്ങളുടെ ഇറക്കുമതി വര്‍ദ്ധിച്ചതോടെ പാമോയില്‍, സണ്‍ഫ്ളവര്‍ ഇനങ്ങങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 170 രൂപയായിരുന്ന പാമോയിലിന് 110ഉം 200 രൂപയായിരുന്ന സണ്‍ഫ്ളവര്‍ ഓയിലിന് 120ഉം ആയി കുറഞ്ഞു. മുളകുവില കിലോയ്ക്ക് 140 രൂപ കൂടി. ഉഴുന്നിന് 12 രൂപയും. പരിപ്പിന് 22 രൂപയും വര്‍ദ്ധിച്ചു. പച്ചക്കറി ഇനത്തില്‍ കാരറ്റാണ് വിലകൂടിയ താരം. കഴിഞ്ഞ മാസം കിലോയ്ക്ക് 40 രൂപ ആയിരുന്നു. നിലവില്‍ 100 രൂപ. മഴ മൂലം ഉത്പാദനം കുറഞ്ഞതാണ് കാരറ്റിന് വില ഉയരാന്‍ കാരണം.