പ്രധാന വാര്‍ത്തകള്‍
നെയ്യാറ്റിന്‍കര തൊഴുക്കല്ലില്‍ മൂന്നാം ക്ലാസുകാരനെ ബിയര്‍ കുടിപ്പിച്ചതായി പരാതി.
തിരുവനന്തപുരം: നെയ്യാറ്റിന്‍കര തൊഴുക്കല്ലില്‍ മൂന്നാം ക്ലാസുകാരനെ ബിയര്‍ കുടിപ്പിച്ചതായി പരാതി.
ഇളയച്ഛന് ആണ് എട്ടുവയസ്സുകാരനെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ നെയാറ്റിന്‍കര പൊലീസില്‍ പരാതി നല്കി. ഇളയച്ഛനായ മനുവിനെതിരെ കേസെടുക്കമെന്ന് പൊലീസ് അറിയിച്ചു.
തിരുവോണ ദിവസം വീടിന് സമീപത്തെ തുറസ്സായ സ്ഥലത്ത് വച്ചാണ് മനു സഹോദര പുത്രനെ ബിയര്‍ കുടിപ്പിച്ചത്. ബിവറേജസില്‍ ബിയര്‍ വാങ്ങാന്‍ പോയപ്പോള്‍ ഇയാള്‍ കുട്ടിയെ ഒപ്പം കൂട്ടിയിരുന്നു. ആരും ചോദിക്കാന്‍ ഇല്ലെന്നും ബാക്കി കേസ് താന്‍ നോക്കിക്കോളാം എന്നും പറഞ്ഞ് ബിയര്‍ കുടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.