മകളുടെ മുന്നില്‍വെച്ച് അച്ഛനെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയതായി ഗതാഗത മന്ത്രി ആന്റണി രാജു.
തിരുവന്തപുരം: മകളുടെ മുന്നില്‍വെച്ച് അച്ഛനെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയതായി ഗതാഗത മന്ത്രി ആന്റണി രാജു.
റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികളുണ്ടാകുമെന്നും കണ്‍സഷന് കാലതാമസം ഉണ്ടായ കാര്യം അന്വേഷിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
കാട്ടാക്കട സ്വദേശി പ്രേമനാണ് ഇന്ന് രാവിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മര്‍ദനമേറ്റത്. മകളുടെയും സുഹൃത്തിന്റെ മുമ്ബില്‍ വെച്ചായിരുന്നു ജീവനക്കാരുടെ അതിക്രമം. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയുടെ കണ്‍സഷന് കാള്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ജീവനക്കാര്‍ പറയുകയായിരുന്നു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നാളെ ഹാജരാക്കാമെന്നും സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്നും പ്രേമന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്നാണ് ജീവനക്കാര്‍ ഇദ്ദേഹത്തെ തൊട്ടടുത്ത റൂമിലേക്ക് വലിച്ചു കൊണ്ടുപോയി മര്‍ദിച്ചത്. സംഭവത്തില്‍ കെ.എസ്. ആര്‍.ടി.സി വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി.