പ്രധാന വാര്‍ത്തകള്‍
ബജ്‌രംഗിന് ചരിത്ര നേട്ടം; ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ
ബൽഗ്രേഡ്: ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ബജ്‌രംഗ് പുനിയ. 65 കിലോഗ്രാം വിഭാഗത്തിൽ പോർട്ടോ റിക്കോയുടെ സെബാസ്റ്റ്യൻ സി. റിവേറയെ പരാജയപ്പെടുത്തി വെങ്കലം നേടിയാണ് ബജ്‌രംഗ് ഈ നേട്ടം കൈവരിച്ചത്. 2013, 2019 ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കലവും 2018 ൽ വെള്ളിയും നേടിയിരുന്നു. ഇത്തവണ 30 അംഗ ടീം ഇന്ത്യക്കായി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തെങ്കിലും ബജ്‌രംഗും വിനേഷ് ഫോഗട്ടും നേടിയ വെങ്കല മെഡലുകൾ മാത്രമാണ് നേട്ടം. ഇത് രണ്ടാം തവണയാണ് വിനേഷ് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്നത്.