പ്രധാന വാര്‍ത്തകള്‍
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; ശശി തരൂരിന് മത്സരിക്കാൻ അനുമതി
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂരിന് സോണിയ ഗാന്ധി അനുമതി നൽകി. രാഹുൽ ഗാന്ധി മത്സരിച്ചാൽ മത്സരരംഗത്ത് നിന്ന് പിൻമാറുമെന്ന് തരൂർ നേരത്തെ പറഞ്ഞിരുന്നു. മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ ഗാന്ധി. ഈ സാഹചര്യത്തിലാണ് ശശി തരൂരിന് മത്സരിക്കാൻ സോണിയാ ഗാന്ധി അനുമതി നൽകിയത്. ഇരുവരും കണ്ടുമുട്ടിയതിന് ശേഷം അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.