പ്രധാന വാര്‍ത്തകള്‍
സന്തോഷവാർത്ത; ഫുട്ബോൾ ലീഗിൽ ഇന്ത്യയും ജർമനിയും കൈകോർക്കുന്നു
ആരാധകരെ ആവേശഭരിതരാക്കാൻ ഇന്ത്യയും ജർമ്മനിയും ഫുട്ബോളിൽ കൈകോർക്കുന്നു. ഐഎസ്എൽ സംഘാടകരായ എഫ്എസ്ഡിഎല്ലും ജർമ്മനിയിലെ ഡോയിഷ് ഫുട്ബോൾ ലീഗും തമ്മിലാണ് ധാരണാപത്രം ഒപ്പിട്ടത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
ജർമ്മനിയിലെ ഒന്നാം ഡിവിഷൻ ബുന്ദസ്ലിഗയുടേയും രണ്ടാം ഡിവിഷനായ ബുന്ദസ്ലിഗ 2-ന്റേയും നടത്തിപ്പുകരാണ് ഡോയിഷ് ഫുട്ബോൾ ലീഗ്. ആരാധകരുടെ ഇടപഴകൽ, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ പരസ്പരം കൈകോർക്കാൻ ഇരുപക്ഷവും സമ്മതിച്ചു.
ജർമ്മൻ ഫുട്ബോൾ ഇതിനകം തന്നെ ഇന്ത്യയിൽ ചില നീക്കങ്ങൾ നടത്തിയിട്ടുണ്ട്. ബുന്ദസ്ലിഗയുടേ സൂപ്പർ ക്ലബ്ബുകളായ റെഡ്ബുൾ ലെയ്പ്സിഗും ബൊറൂസിയ ഡോർട്ട്മുണ്ടും ഇതിനകം തന്നെ ഐഎസ്എൽ ക്ലബ്ബുകളുമായി സഹകരിക്കുന്നുണ്ട്. എഫ്സി ഗോവയുമായാണ് ലെയ്സിഗിന്റെ സഹകരണം. ഡോർട്ട്മുണ്ട് ഹൈദരാബാദ് എഫ്സിയുമായി കൈകോർത്തു.