ഇടുക്കി വണ്ടിപ്പെരിയാര്‍ പശുമല ആറ്റോരത്ത് 55 വയസ്സുകാരിയെ പീഡിപ്പിച്ച പ്രദേശവാസി അറസ്റ്റില്‍
വണ്ടിപ്പെരിയാര്‍∙ ഇടുക്കി വണ്ടിപ്പെരിയാര്‍ പശുമല ആറ്റോരത്ത് 55 വയസ്സുകാരിയെ പീഡിപ്പിച്ച പ്രദേശവാസി അറസ്റ്റില്‍.
വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവില്‍ മാട്ടുംകൂട് സ്വദേശി വിനോദ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാര്‍ പശുമലയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന സ്ത്രീയെ കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേനയെത്തിയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് സംഭവം.
സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ വിനോദ് വാതില്‍ തുറന്ന് അകത്ത് കയറി സ്ത്രീയെ പീഡിപ്പിക്കുകയുമായിരുന്നുവെന്നു പൊലീസ് പറയുന്നു. ഇതേ വീടിന് മുകളില്‍ താമസിക്കുന്ന വാടകക്കാരന്‍ എത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത് ഇയാള്‍ വണ്ടിപ്പെരിയാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പീഡനം, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ പീരുമേട് മജിസ്ട്രേട്ടിനു മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അവശയായ സ്ത്രീ ആശുപത്രിയില്‍ ചികില്‍സയിലാണ്. വണ്ടിപ്പെരിയാര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് സാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.