ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് 21.09.2022 തീയതി രാവിലെ06.30 മണിമുതൽ 11.30 മണിവരെ ഗതാഗത നിയന്ത്രണം
ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് 21.09.2022 തീയതി രാവിലെ
06.30 മണിമുതൽ 11.30 മണിവരെ NH-66 ൽ അരൂർ മുതൽ ഇടപ്പളളി വരെയും
വൈകീട്ട് 03.00 മുതൽ 09.00 മണിവരെ NH-544 ൽ ഇടപ്പള്ളി മുതൽ ആലുവ
വരെയും ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്
HEAVY VEHICLES
തൃശ്ശൂർ ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾ
അങ്കമാലിയിൽ നിന്നും തിരിഞ്ഞ് എം.സി റോഡുവഴിയും എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം
ജില്ലകളിലേക്ക് പോകേണ്ട വാഹനങ്ങൾ കാക്കനാട്, പെരുമ്പാവൂർ
എം.സി. റോഡുവഴിയും തൃപ്പൂണിത്തുറ ഭാഗത്ത് നിന്നും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം
ജില്ലകളിലേക്ക് പോകേണ്ട വാഹനങ്ങൾ തലയോലപ്പറമ്പ്, ഏറ്റുമാനൂർ
വഴിയും യാത്ര ചെയ്യേണ്ടതാണ്
തിരുവനന്തപുരം നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ
ആലപ്പുഴ, ചങ്ങനാശ്ശേരി എം.സി റോഡ് വഴി അങ്കമാലിയിലെത്തി യാത്ര
ചെയ്യേണ്ടതാണ്.
രാവിലെ 06.30 മണിമുതൽ 11.30 മണിവരെ
ആലപ്പുഴയിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ
അരൂർ പളളി, ഇടക്കൊച്ചി, കണ്ണങ്ങാട്ട് പാലം, തേവര ഫെറി, കുണ്ടന്നൂർ
മരട്, പേട്ട, സീപോർട്ട് എയർപോർട്ട് റോഡുവഴി യാത്ര ചെയ്യേണ്ടതാണ്
പശ്ചിമകൊച്ചിയിൽ നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട
വാഹനങ്ങൾ കണ്ണമാലി, ചെല്ലാനം തീരദേശ റോഡു വഴി യാത്ര
ചെയ്യേണ്ടതാണ്
വൈകീട്ട് 03.00 മുതൽ 09.00 മണിവരെ
ഇടപ്പളളി ബൈപ്പാസ് ഭാഗത്ത് നിന്നും കളമശ്ശേരി, ആലുവ, തൃശ്ശൂർ എന്നീ
പോകേണ്ട വാഹനങ്ങൾ എൻ.എച്ച് -66 ലൂടെ കുന്നുംപുറം
ചേരാനല്ലൂർ ജംഗ്ഷൻ-കണ്ടെയ്നർ റോഡ്-ആനവാതിൽ ജംഗ്ഷനിൽ
നിന്നും ഇടത്തേക്ക് തിരിഞ്ഞ് എലൂർ പാതാളം, മുപ്പത്തടം വഴി യാത്ര
ചെയ്യേണ്ടതാണ്
സീപോർട്ട് എയർപോർട്ട് റോഡുവഴി ആലുവ, തൃശ്ശൂർ ഭാഗത്തേക്ക്
പോകേണ്ട എല്ലാ വാഹനങ്ങളും തോഷിബ ജംഗ്ഷനിൽ നിന്നും വലത്തേക്ക്
തിരിഞ്ഞ്, കളമശ്ശേരി മെഡിക്കൽ കോളേജ്, എൻ.എ.ഡി. വഴി യാത്ര
ചെയ്യേണ്ടതാണ്