Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
ചെസ്സ് പരിശീലന കളരി സംഘടിപ്പിച്ചു.
ചെറുതോണി :ഏകലവ്യ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിലെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചെസ്സ് പരിശീലന കളരി സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ചിന്താശേഷി വർദ്ധിപ്പിക്കുന്ന ഇത്തരം കളികൾ പ്രോത്സാഹനപ്പിക്കാനും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ചെസ്സ് പഠിക്കാനുമാണ് പരിശീലന കളരിയുടെ ലക്ഷ്യം. പരിശീലന കളരി
മാനേജർ ഹരിനാഥ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ശ്രീജിത്ത് പി, ഫെബിൻ, അമൽ , വരുൺ കെ കെ, ധന്യാ മാത്യു എന്നിവർ പരിശീലനതിന് നേതൃത്വം നൽകി.