പ്രധാന വാര്‍ത്തകള്‍
വൃദ്ധമാതാവിനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി.
കോട്ടയം മറിയപ്പള്ളിയ്ക്ക് സമീപം മുട്ടത്ത് വൃദ്ധമാതാവിനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. കളത്തൂര്‍ പറമ്ബില്‍ രാജമ്മ (85) ,സുഭാഷ് (55) എന്നിവരാണ് മരിച്ചത്.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാജമ്മ കിടപ്പിലായിരുന്നു.
സംഭവത്തില്‍ ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ്. മറ്റൊരു മകന്‍ മധുവാണ് ഇരുവരെയും അനക്കമില്ലാത്ത നിലയില്‍ പുലര്‍ച്ചെ ആദ്യം കണ്ടത്.