രാജ്യത്തിന്റെ പടയാളി നാളെയെത്തുന്നു; ഇടുക്കി ആവേശത്തില്‍
The soldier of the kingdom arrives tomorrow; Idukki excited
അടിമാലി: ജില്ലയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ശനിയാഴ്ച ഇടുക്കിയിലെത്തും. പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ജില്ലയില്‍ മൂന്നിടത്ത് അദ്ദേഹം സംസാരിക്കും. എരുമേലിയിലെ പ്രചാരണ പരിപാടിക്ക് ശേഷമാകും രാഹുല്‍ ഇടുക്കിയിലേക്കെത്തുക. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പുറ്റടിയിലും അടിമാലിയിലും തൊടുപുഴയിലുമാകും രാഹുല്‍ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുക. ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് പുറ്റടിയിലെത്തുന്ന രാഹുല്‍ തുടര്‍ന്ന് നാലു മണിക്ക് അടിമാലിയിലും അഞ്ചു മണിക്ക് തൊടുപുഴയിലും യുഡിഎഫ് പ്രവര്‍ത്തകരെ അതിസംബോധന ചെയ്യും. ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടാകും.
യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിക്കുന്ന നിര്‍ണായക രാഷ്ട്രീയ നീക്കമായി രാഹുലിന്റെ ഇടുക്കിയിലേക്കുള്ള വരവിനെ നിരീക്ഷകര്‍ വിലയിരുത്തുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ രാഹുല്‍ ഇഫക്ട് ഇത്തവണയും സംസ്ഥാനത്ത് മുന്നണിക്ക് നേട്ടമാകുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അതിനാല്‍ തന്നെ ജില്ലയിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വരവ് യുഡിഎഫ് നേതാക്കന്മാരിലും പ്രവര്‍ത്തകരിലും വലിയ ആത്മവിശാസമാണ് നിറയ്ക്കുന്നത്. രാഹുലിന്റെ സാന്നിധ്യം ജില്ലയില്‍ മുന്നണിക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.