ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടേയില്ലെന്ന് ഭര്‍ത്താവ്, ഏഴാം മാസത്തിലാണ് താന്‍ അറിഞ്ഞതെന്ന് ഭാര്യ, ദുരൂഹത


ആലപ്പുഴ: നവജാതശിശുവിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യ ഗര്‍ഭിണിയാണെന്നവിവരം തനിക്ക് അറിയില്ലായിരുന്നെന്നു ഭര്‍ത്താവ് പോലീസിനു മൊഴിനല്‍കി.
ഇതോടെ സംഭവത്തില്‍ ദുരൂഹതയേറി. കുട്ടിയെ ഉപേക്ഷിച്ചശേഷമാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും ഭര്‍ത്താവ് മൊഴിനല്‍കി. കഴിഞ്ഞദിവസം യുവതിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
താന്‍ ഗര്‍ഭിണിയാണെന്നവിവരം ഏഴാംമാസമാണ് അറിഞ്ഞതെന്നാണ് ഇവരുടെ മൊഴി. പ്രസവത്തോടെ കുട്ടി മരിച്ചെന്നു കരുതിയാണ് ഉപേക്ഷിച്ചത്. എന്നാല്‍, ഇത് പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. യുവതിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജുചെയ്തു. കുട്ടിയെ ഉപേക്ഷിച്ചതു സ്വന്തം തീരുമാനപ്രകാരമാണോ അതോ ആരുടെയെങ്കിലും പ്രേരണയാലോ സഹായത്താലോ ആണോ തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
കുട്ടിയെ ഉപേക്ഷിച്ച കുറ്റിക്കാടും പരിസരവും യുവതിയുടെ വീടിന്റെപരിസരവും പോലീസ് ബുധനാഴ്ച പരിശോധിച്ചു. ആലപ്പുഴ നോര്‍ത്ത് എസ്.ഐ. മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കുഞ്ഞ് ഇപ്പോഴും ആലപ്പുഴയിലെ വനിത-ശിശു ആശുപത്രിയിലാണ്. സുഖമാകുന്നതോടെ ശിശുക്ഷേമസമിതിക്കു കൈമാറും.