ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
The body of a young man who went missing in a flood has been found
മൂലമറ്റം: കനാലില്‍ കുളിക്കാനിറങ്ങവേ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
മൂലമറ്റം ജലന്തര്‍സിറ്റി അമ്പാടിയില്‍ അരുണാ (33)ണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 ഓടെ മൂലമറ്റം ഫോറസ്റ്റ് ഓഫീസിന് സമീപത്ത് കനാലില്‍ കുളിക്കുന്നതിനിടെ അരുണ്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ബുധനാഴ്ചയും വ്യാഴാചയും അഗ്‌നിശമനസേനയും കാഞ്ഞാര്‍ പോലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഈരാറ്റുപേട്ടയില്‍ നിന്ന് അഷറഫ്കുട്ടിയുടെ നേതൃത്വത്തിലുള്ള നന്മക്കൂട്ടം സംഘങ്ങള്‍ നടത്തിയ തെരച്ചിലില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ കാഞ്ഞാറിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. കാഞ്ഞാര്‍ എസ്.ഐ. പി.എം. സാബുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തൊടുപുഴ ജില്ല ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ദീപ. മക്കള്‍: ശ്രീഹരി, ശ്രീദില്‍. മൂലമറ്റം ടൗണിലെ ഒാട്ടോറിക്ഷാ ഡ്രൈവറായിരുന്നു അരുണ്‍.