പ്രധാന വാര്‍ത്തകള്‍
എറണാകുളത്ത് എല്ലാ വളര്‍ത്തുനായകള്‍ക്കും ഒക്ടോബര്‍ 30നു മുമ്പ് ലൈസന്‍സ് എടുക്കണം
കൊച്ചി: എറണാകുളം ജില്ലയിലെ എല്ലാ വളര്‍ത്തുനായകള്‍ക്കും ഒക്ടോബര്‍ 30നു മുമ്പ് ലൈസന്‍സ് എടുക്കണമെന്ന് ജില്ലാ കളക്ടർ രേണു രാജ് നിർദേശം നൽകി. തെരുവുനായ്ക്കളുടെ കടുത്ത ശല്യം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം. തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ എറണാകുളം ജില്ലയിൽ ഊര്‍ജിത കർമ്മ പദ്ധതി നടപ്പാക്കാൻ ഇന്ന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തെരുവുനായ്ക്കൾക്ക് 100 ശതമാനം വാക്സിനേഷനും ബൂസ്റ്റർ വാക്സിനും ഉറപ്പാക്കണം. വളർത്തുമൃഗങ്ങൾക്ക് വാക്സിനും ലൈസൻസും ലഭ്യമാക്കുന്ന തരത്തിൽ ക്രമീകരണങ്ങൾ നടത്തും. എ.ബി.സി കേന്ദ്രങ്ങൾ സജ്ജമാക്കിയാൽ നായ്ക്കളുടെ വന്ധ്യംകരണവും ആരംഭിക്കുമെന്നു കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.