പ്രധാന വാര്‍ത്തകള്‍
ഇടുക്കിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം;ഭർത്താവ് അറസ്റ്റിൽ
ഇടുക്കി ഉപ്പുതറ വളകോട്ടിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻ വീട്ടിൽ ജോബിഷാണ് അറസ്റ്റിൽ ആയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
പത്തു മാസം മുൻപ് വിവാഹിതയായ എം.കെ. ഷീജ ഈ മാസം 9ന് രാവിലെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഭർത്താവ് നിരന്തരമായി തന്നെ ഉപദ്രവിക്കാറുണ്ടെന്നും, ഭർത്താവിന്റെ മാതാപിതാക്കളും തന്നോട് വഴക്കാണെന്നും ഷീജ പറഞ്ഞിരുന്നതാണ് സഹോദരൻ പറയുന്നത്.
ഷീജയുടെ മരണം അസ്വാഭാവികത ഉണ്ടാക്കുന്നതാണെന്നും, മരണവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.
മദ്യപിച്ചെത്തി ഷീജയുമായി ഭർത്താവ് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു എന്നാണ് ആരോപണം.