പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23ന് പണിമുടക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ 23ന് അടച്ച് പണിമുടക്കും. പമ്പുകൾക്ക് മതിയായ ഇന്ധന ലഭ്യത കമ്പനി ഉറപ്പാക്കണമെന്നാണ് ആവശ്യം. പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കരുതെന്നും ഡീലർമാർ പറഞ്ഞു.
എല്ലാ ഇന്ധന കമ്പനികളിലെയും ചില്ലറ വിൽപ്പനക്കാർക്ക് ഇന്ധനം ഉറപ്പാക്കാൻ കമ്പനികൾക്ക് ഇപ്പോൾ കഴിയുന്നില്ല. കൂടാതെ, പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം ശരിയായ നടപടിയല്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങൾ കമ്പനിക്ക് സമർപ്പിച്ചെങ്കിലും വേണ്ടത്ര നടപടിയുണ്ടായില്ല. ഉന്നയിച്ച എതിർപ്പുകൾ പരിഹരിച്ചില്ലെങ്കിൽ പണിമുടക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഡീലർമാർ പറയുന്നു.