പ്രധാന വാര്‍ത്തകള്‍
വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ കടിച്ച് നശിപ്പിച്ച് തെരുവുനായ്ക്കൂട്ടം.
പെരുമണ്ണ: വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ കടിച്ച് നശിപ്പിച്ച് തെരുവുനായ്ക്കൂട്ടം. കോഴിക്കോട് പെരുമണ്ണ വില്ലേജ് ഓഫിസിന് സമീപം ആലുവങ്ങല്‍ താഴത്ത് എന്‍.വി.
റഹീമിന്റെ സ്കൂട്ടറാണ് ഇന്നലെ അര്‍ധരാത്രിയോടെ കൂട്ടമായെത്തിയ നായ്ക്കള്‍ കടിച്ച് നശിപ്പിച്ചത്. നായ്ക്കളുടെ ബഹളംകേട്ട് വീട്ടുകാര്‍ വീടിന്റെ കതക് തുറന്നപ്പോഴേക്കും സ്കൂട്ടറിന്റെ സീറ്റും ഫൈബര്‍ ബോഡിയും പൂര്‍ണമായി നയാകള്‍ കടിച്ച് നശിപ്പിച്ചിരുന്നു.
പെരുമണ്ണ അങ്ങാടിയില്‍ നിയ ഫാഷന്‍ എന്ന റെഡിമെയ്ഡ് സ്ഥാപനത്തിന്റെ ഉടമയാണ് റഹീം. അങ്ങാടിയില്‍ വ്യാപകമായി തെരുവുനായ് ശല്യമുണ്ട്. രാവിലെ കൂട്ടംകൂടി കിടക്കുന്നതിനാല്‍ കട തുറക്കാന്‍ വളരെ പ്രയാസമാണ്.