പ്രധാന വാര്‍ത്തകള്‍
കായംകുളം താലൂക്ക് ആശുപത്രി ആക്രമണത്തില്‍ മുഖ്യപ്രതികളായ ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപി.
കായംകുളം താലൂക്ക് ആശുപത്രി ആക്രമണത്തില്‍ മുഖ്യപ്രതികളായ ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപി.
സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍ അന്തപ്പന്‍, സുധീര്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്‍റ് സാജിദ്, വിനോദ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
കായംകുളം ഏരിയ കമ്മിറ്റിയുടെ യോഗത്തിലാണ് നടപടി സംബന്ധിച്ച് തീരുമാനമായത്. ആശുപത്രിയില്‍ ഉണ്ടായ ആക്രമണത്തില്‍ നിരവധി ഉപകരണങ്ങളും തകര്‍ന്നിരുന്നു. അരുണ്‍ അന്തപ്പന്‍, സുധീര്‍, സാജിദ് എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടായിരുന്നു ആക്രമണം നടന്നത്. ആശുപത്രിക്ക് പുറത്ത് വച്ചായിരുന്നു ആദ്യം സംഘര്‍ഷമുണ്ടായത്. പിന്നീടിത് ആശുപത്രിയുടെ അകത്തേക്കും വ്യാപിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ഒരാളെ പിന്തുടര്‍ന്നെത്തിയായിരുന്നു അക്രമിസംഘം.