കാമുകനെ സ്വന്തമാക്കാന്‍ മുന്‍ പഞ്ചായത്തംഗം ഭര്‍ത്താവിനെ മയക്കുമരുന്നു കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കട്ടപ്പന: കാമുകനെ സ്വന്തമാക്കാന്‍ മുന്‍ പഞ്ചായത്തംഗം ഭര്‍ത്താവിനെ മയക്കുമരുന്നു കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി നോബിള്‍ നോബര്‍ട്ടിനെയാണ് വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍ വണ്ടന്‍മേട് പഞ്ചായത്തംഗം സൗമ്യ എബ്രഹാമാണ് ഭര്‍ത്താവിനെ മയക്കുമരുന്നു കേസില്‍ കുടുക്കുന്നതിനായി കാമുകന്റെ സഹായത്തോടെ മയക്കു മരുന്നു വാങ്ങിയത്. കേസിന്റെ തുടര്‍ അന്വേഷണത്തിലാണ് നോബിള്‍ അറസ്റ്റിലായത്. കേരളത്തിലേക്ക് എം.ഡി.എം.എ. അടക്കമുള്ള മയക്കുമരുന്നുകള്‍ എത്തിക്കുന്നതില്‍ പ്രധാനിയാണ് ഇയാള്‍.
കഴിഞ്ഞ ഏപ്രിലില്‍ കട്ടപ്പനയ്ക്ക് സമീപം പുളിയന്മലയില്‍ 60 ഗ്രാം എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍ എന്നിവയുമായി കോഴിക്കോട് സ്വദേശി അര്‍ജുന്‍ എന്നയാള്‍ പിടിയിലായിരുന്നു. ഈ രണ്ടു കേസുകളിലും പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നോബിളിലേക്ക് അന്വേഷണം എത്തിയത്.