പ്രധാന വാര്‍ത്തകള്‍
തിരുവനന്തപുരത്ത് ലഹരി ഗുളികകളുമായി നഴ്സിംഗ് വിദ്യാര്ത്ഥികളായ ദമ്ബതികള് പിടിയില്


തിരുവനന്തപുരത്ത് ലഹരി ഗുളികകളുമായി നഴ്സിംഗ് വിദ്യാര്ത്ഥികളായ ദമ്ബതികള് പിടിയില്. തിരുവനന്തപുരം എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.
ദമ്ബതികളില് നിന്ന് 200 നൈട്രോസെപാം ഗുളികകള് കണ്ടെടുത്തു. ചിറയിന്കീഴ് സ്വദേശി പ്രജിന് ഭാര്യ ദര്ശന എസ് പിള്ള എന്നിവരാണ് പിടിയിലായത്.
ഇരുവരും അവസാന വര്ഷ നഴ്സിംഗ് വിദ്യാര്ത്ഥികളാണ്. ബൈക്കില് കടത്തുമ്ബോള് തിരുവനന്തപുരം ചാക്കയില് വച്ചാണ് ദമ്ബതികള് പിടിയിലായത്. ദര്ശന കൊല്ലം ഐവര്കാല സ്വദേശിയാണ്.