പ്രധാന വാര്‍ത്തകള്‍
കാറപകടത്തില്‍ പരിക്കേറ്റയാളെ എം.പിയുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു


തൊടുപുഴ: കാറപകടത്തില്‍ പരിക്കേറ്റയാളെ എം.പിയുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു. കമ്ബകക്കാനത്തിനും കള്ളിപ്പാറയ്ക്കു മിടയില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം.
ആനക്കുഴി സ്വദേശി റെജിക്കാണ് പരുക്കേറ്റത്. വണ്ണപ്പുറത്തുനിന്ന് വെണ്മണിയിലേക്ക് പോയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് താഴേക്ക് മറിയുകയായിരുന്നു.
യാത്രക്കാരന്‍ ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. ഈ സമയം കഞ്ഞിക്കുഴിയില്‍നിന്ന് തൊടുപുഴക്ക് വരികയായിരുന്ന ഡീന്‍ കുര്യാക്കോസ് എം.പിയുടെ വാഹനത്തില്‍ റെജിയെ വണ്ണപ്പുറത്ത് എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.