മുന്‍ വനംവകുപ്പ് മന്ത്രി പ്രഫ. എന്‍.എം ജോസഫ് (79) അന്തരിച്ചു. ജനതാദള്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്നു


കോട്ടയം: മുന്‍ വനംവകുപ്പ് മന്ത്രി പ്രഫ. എന്‍.എം ജോസഫ് (79) അന്തരിച്ചു. ജനതാദള്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്നു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.
1987 മുതല്‍ 1991 വരെ നായനാര്‍ മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രിയായിരുന്നു. 1987ല്‍ പി.സി. ജോര്‍ജിനെ തോല്‍പിച്ച് പൂഞ്ഞാറില്‍നിന്നാണ് ജനതാപാര്‍ട്ടി പ്രതിനിധിയായി ജോസഫ് നിയമസഭയിലെത്തിയത്. 1982ല്‍ പൂഞ്ഞാറില്‍നിന്ന് തന്നെ പി.സി ജോര്‍ജിനോട് പരാജയപ്പെട്ടിരുന്നു.
പാലാ സെന്റ് തോമസ് കോളജ് അധ്യാപകനായിരുന്നു. കേരള യൂനിവേഴ്സിറ്റി സെനറ്റ് അംഗം, പാലാ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്‍റ്, എ.കെ.പി.സി.ടി.എ ജനറല്‍ സെക്രട്ടറി, ജനതാപാര്‍ട്ടി കോട്ടയം ജില്ല പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനാണ്. 1943 ഓക്‌ടോബര്‍ 18 നാണ് ജനനം. ‘അറിയപ്പെടാത്ത ഏടുകള്‍’ എന്ന ആത്മകഥ രചിച്ചിട്ടുണ്ട്