പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ലൈവിന് രണ്ട് അവാർഡുകൾ


കട്ടപ്പന: റോട്ടറി ഇൻ്റർനാഷണൽ ഏർപ്പെടുത്തിയ എക്സലൻസി അവാർഡുകളിൽ രണ്ട് അവാർഡുകൾ ഇടുക്കി ലൈവിന് ലഭിച്ചു.വണ്ടൻമേട് ഇലറ്റേറിയ സോർട്ടിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി.കെ.ഫിലിപ്പ് അവാർഡുകൾ വിതരണം ചെയ്തു.സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അവാർഡ് ഇടുക്കി ലൈവ് ഡയറക്ടറും ന്യൂസ് ചീഫുമായ എസ്.സൂര്യലാൽ ഏറ്റുവാങ്ങി. മാധ്യമ രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള എക്സലൻസി അവാർഡ് ഇടുക്കി ലൈവ് സീനിയർ റിപ്പോർട്ടർ ജെയ്ബി ജോസഫ് ഏറ്റുവാങ്ങി. ഗ്രീൻവേൾഡ് ഇൻ്റർനാഷണൽ ചെയർമാൻ ഡോ.ടി.എ വിനോദ് കുമാർ, റോട്ടറി ഇൻ്റർനാഷണൽ ഭാരവാഹികൾ തുടങ്ങിയവർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.