പ്രധാന വാര്‍ത്തകള്‍
ജെഇഇ അഡ്വാൻസ്ഡ് ഫലം പ്രസിദ്ധീകരിച്ചു; ആർ.കെ.ശിഷിർ ഒന്നാമത്


ന്യൂഡൽഹി: ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ബോംബെ സോണിലെ ആർ.കെ.ശിഷിർ ഒന്നാം റാങ്ക് നേടി. പരീക്ഷ നടത്തിയ ബോംബെ ഐഐടി 360 ൽ 314 മാർക്ക് ശിഷിർ നേടിയതായി അറിയിച്ചു.
ഡൽഹി സോണിൽ നിന്നുള്ള തനിഷ്ക കബ്രയാണ് പെൺകുട്ടികളിൽ ഒന്നാം സ്ഥാനത്ത്. 277 മാർക്ക് നേടിയ കബ്ര അഖിലേന്ത്യാ റാങ്കിംഗിൽ 16-ാം സ്ഥാനത്താണ്. ആകെ 1.5 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 40,000 പേർ പ്രവേശനത്തിന് യോഗ്യത നേടി.