പ്രധാന വാര്‍ത്തകള്‍
വിദ്യാര്‍ത്ഥികളുമായി പോയ സ്കൂള്‍ സ്കൂൾ ബസിന് തീപിടിച്ചു
ചെന്നൈ : തമിഴ്നാട് ആരക്കോണത്ത് വിദ്യാര്‍ത്ഥികളുമായി പോയ സ്കൂള്‍ ബസ് കത്തി. സ്കൂളിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടു പോകുന്നതിനിടെയാണ് ബസിന് തീ പിടിച്ചത്.
പുക ഉയര്‍ന്നതിന് പിന്നാലെ കുട്ടികളെ പെട്ടെന്ന് ബസില്‍ നിന്നും ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആരകോണത്തെ ഭാരതി ദാസന് സ്കൂളിലെ ബസിനാണ് തീപിടിച്ചത്. അപകട കാരണം വ്യക്തമായിട്ടില്ല.