പ്രധാന വാര്‍ത്തകള്‍
കോഴിക്കോട് വളയത്ത് ഒപി മുക്കില്‍ ബോംബേറ്


കോഴിക്കോട്: വളയത്ത് ഒപി മുക്കില്‍ ബോംബേറ്. ഇന്നലെ രാത്രി 10 മണിയോടെ ആളൊഴിഞ്ഞ ഇടവഴിയിലേക്കാണ് സ്റ്റീല്‍ ബോംബെറിഞ്ഞത്.
ആര്‍ക്കും പരിക്കില്ല. സ്‌ഫോടനം നടന്ന സ്ഥലത്ത് കുഴിയും രൂപപ്പെട്ടിട്ടുണ്ട്. വളയം പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. വലിയ തീവ്രതയുള്ള സ്‌ഫോടക വസ്തുവല്ല ഇതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബോംബ് സ്‌ക്വാഡ് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. അതിനിടെ, നൊച്ചാട് സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ ഒരുസംഘം ആക്രമണം നടത്തി. നൊച്ചാട് ലോക്കല്‍ കമ്മിറ്റി അംഗം മാരാര്‍കണ്ടി സുല്‍ഫിയുടെ വീടിനുനേരെയാണ് ഇന്നലെ രാത്രി ആക്രമണം നടന്നത്. വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീയിട്ടു. വീട്ടുകാര്‍ തീയണച്ചതിനാല്‍ വന്‍ അപകടമൊഴിവായി. രണ്ട് സംഭവത്തിലും പോലിസ് അന്വേഷണം ആരംഭിച്ചു.