പ്രധാന വാര്‍ത്തകള്‍
അടൂരില്‍ രണ്ടര കിലോ കഞ്ചാവുമായി സിപിഐ ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി പിടിയില്‍
പത്തനംതിട്ട അടൂരില്‍ രണ്ടര കിലോ കഞ്ചാവുമായി സിപിഐ ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി പിടിയില്‍.
കൊടുമണ്‍ സ്വദേശി ജിതിന് മോഹനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ് ജിതിന് മോഹന്‍. അടൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തിയ സംഘത്തിലെ അംഗമാണ് പിടിയിലായ ജിതിന്. ഓണത്തോടനുബന്ധിച്ച് എക്സൈസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവിലാണ് ജിതിനും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറില്‍ കഞ്ചാവ് കണ്ടെത്തിയത്.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൊടുമണ്‍ സ്വദേശിയായ അനന്തു ഓടി രക്ഷപെട്ടു. ഇവര്‍ യാത്ര ചെയ്ത ആള്‍ട്ടോ കാര്‍ എക്സൈസ് പിടിച്ചെടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജിതിനെന്ന് എക്സൈസ് അറിയിച്ചു.