തമിഴ്നാട്ടിലെ ദിണ്ഡിഗലില്‍ കാറും ബസും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ഡിഗലില്‍ കാറും ബസും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.
ചെറുമകന്‍റെ മുടികളയാന്‍ പളനിയിലേക്ക് പോയ 11 അംഗ സംഘം സഞ്ചരിച്ച ഇന്നോവയാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം നാളെ നാട്ടിലെത്തിക്കും.
കുര്യാത്തി റൊട്ടിക്കട സ്വദേശി അശോകന്‍, ഭാര്യ ശൈലജ, കൊച്ചുമകന്‍ ഒന്നരവയസുള്ള ആരവ്, അശോകന്‍റെ മകന്‍ അഭിജിത്തിന്‍റെ അമ്മായിയമ്മ ജയ എന്നിവരാണ് മരിച്ചത്.. രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഡിവൈഡറില്‍ ഇടിച്ച് ടയര്‍ പൊട്ടിത്തെറിച്ച് പലതവണ കീഴ്മേല്‍ മറിഞ്ഞ് എതിരേ വന്ന ബസില്‍ കാര്‍ ഇടിച്ചെന്നാണ് പ്രാഥമിക നിഗമനം. ആരവിന്‍റെ മുടി കളയാന്‍ പളനിയിലേക്ക് 11 അംഗ സംഘം യാത്ര തിരിച്ചത് ഇന്നലെ രാത്രി ഒമ്ബതരയോടെ ഇന്നോവ ടാക്സിയിലാണ്.
അഭിജിത്തിനും ഭാര്യ സംഗീതയ്ക്കും മൂന്നരവര്‍ഷത്തിന് ശേഷമാണ് കുഞ്ഞുണ്ടായത്. അമ്ബലങ്ങളില്‍ അന്നദാനവും നേര്‍ച്ചയും നടത്തി കാത്തിരുന്നു കിട്ടിയ മകന്‍റെ മുടി കളയാന്‍ പളനിയില്‍ കൊണ്ടുപോകുമ്ബോഴാണ് അപകടമുണ്ടായത്. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ ദിണ്ഡികലിലേക്ക് തിരിച്ചു. പരിക്കേറ്റ മറ്റ് ഏഴുപേരുടെ നില ഗുരുതരമല്ല.
പാറശ്ശാലയില്‍ ട്രാവലറിന് പിറകില്‍ കാറിടിച്ചു, ഒരു കുടുംബത്തിലെ 3 പേര്‍ക്ക് പരിക്ക്, അപകടം പുലര്‍ച്ചെ 3 മണിക്ക്
പാറശ്ശാലയില്‍ കുറുംങ്കുട്ടി ചെക്പോസ്റ്റിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. യാത്രാ പാസിനായി നിര്‍ത്തിയിട്ടിരുന്ന ട്രാവലറിന് പിറകില്‍ കാര്‍ ഇടിച്ചാണ് പുലര്‍ച്ചെ മൂന്നരയ്ക്ക് അപകമുണ്ടായത്. ഗള്‍ഫില്‍ ജോലിചെയ്യുന്ന മകനെ വിമാനത്താവളത്തില്‍ കൊണ്ട് വിട്ട് മടങ്ങവെയാണ് കുടുംബത്തിലെ മൂന്ന് പേര്‍ അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവില്‍ സ്വദേശികളായ ഷാഹുല്‍ ഹമീദ്, ഭാര്യ ഷക്കീന, മകന്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അബ്ദുറഹ്മാന്‍റെ ആരോഗ്യനില ഗുരുതരമാണ്. ഇടിയില്‍ കാറിന്‍റെ മുന്‍വശം തകര്‍ന്നു. കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ ഹമീദ് ഉറങ്ങിപ്പോയതോ ചെക്പോസ്റ്റിലെ വെളിച്ച കുറവും, ചാറ്റല്‍ മഴയുമോ ആകാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം.