പ്രധാന വാര്‍ത്തകള്‍
കോടിയേരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു: മുഖ്യമന്ത്രി ചെന്നൈയിലെത്തി
കണ്ണൂര്‍: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അതി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പാന്‍ക്രിയാസ് കാന്‍സര്‍ രോഗബാധിതനായ അദ്ദേഹത്തിന്റെ അസുഖം മൂര്ച്ഛിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ബന്ധുക്കളും പാര്‍ട്ടി നേതാക്കളും സ്ഥലത്തുണ്ട്. അടിയന്തിര സാഹചര്യം പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ചെന്നൈയിലെത്തി.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ചു. ആശുപത്രി അധികൃതരുമായി രോഗ വിവരങ്ങള്‍ ചര്‍ച്ച ചെയ്തു.നേരത്തെ അമേരിക്കയിലെ മായോ ക്ളീനിക്കലില് ചികിത്സയിലായിരുന്നു കോടിയേരി .